തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പേരിലുള്ള കേസ് എവിടെയുമെത്തില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ എല്ലാം ഒതുക്കിതീര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും വിഡി സതീശനും ഇബ്രാഹിംകുട്ടിക്കുമെതിരായ കേസുകളില്‍ ഒന്നും അന്വേഷണം നടന്നില്ല. എല്ലാം ഒത്തുതീര്‍പ്പാക്കുകയാണ് പിണറായി വിജയന്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വ്യക്തമായ തെളിവുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കലുണ്ട്.
പുനര്‍ജനി തട്ടിപ്പിന്റെ എല്ലാ ഡീറ്റെയില്‍സും പിണറായി വിജയനറിയാം. മോന്സന് കേസില്‍ സുധാകരന്റെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിണറായി വിജയന് കണ്ടുപിടിച്ച കേസൊന്നുമല്ല ഇത്. യുഡിഎഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസും പോലെ ഇതും എവിടെയുമെത്തില്ല. പരസ്പര സഹകരണ മുന്നണികളാണ് ഇടതും വലതുമെന്ന് എല്ലാവര്ക്കും അറിയാം.
സുധാകരന് പണം വാങ്ങിയത് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പൊലീസിന്റെ കയ്യിലുണ്ട്. എന്നാല്‍ ബ്ലാക്ക്മെയില്‍ അല്ലാതെ വേറൊന്നും ഇതില്‍ പ്രതീക്ഷിക്കാനില്ല. ബിജെപി നേതാക്കളെ വേട്ടയാടാനാണ് പിണറായി വിജയന് ശ്രമിച്ചത്. കൊടകര, മഞ്ചേശ്വരം, ബത്തേരി കേസുകളില്‍ തനിക്കെതിരെ പൊലീസ് കഴിയാവുന്നത്ര തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
ജെപി നദ്ദയുടെ വരവ് ബിജെപി പ്രവര്‍ത്തര്‍ക്ക് ആവേശം നല്‍കുമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിലും സാമുദായിക നേതാക്കന്മാരുമായുള്ള യോഗത്തിലും അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭ നദ്ദ ഉദ്ഘാടനം ചെയ്യുമെന്നും കെ.സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: