ന്യൂദല്‍ഹി: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് ക്രിക്കറ്റ് ടീമിനെ അയയ്ക്കാന്‍ ബി സി സി ഐ തീരുമാനിച്ചെങ്കിലും രണ്ടാം നിര ടീമിനെയാകും അയയ്ക്കുക എന്നാണ് അറിയുന്നത്.ലോകകപ്പ് ക്രിക്കറ്റ് അടുത്തതിനാലാണ് രണ്ടാം നിര ടീമിനെ അയയ്ക്കുക.
സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യാകപ്പ് .ഒക്ടോബറിലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് തുടങ്ങുക.
ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്, ഋതുരാജ് ഗെയ്ക്വാദ്, ഉമ്രാന് മാലിക്ക് തുടങ്ങിയ താരങ്ങള്‍ ചൈനയിലെ ഏഷ്യന്‍ ഗെയിംസില്‍ കളിക്കും.
അതേസമയം വനിതകളുടെ ഒന്നാം നിര ടീമായിരിക്കും ഇന്ത്യക്കായി കളിക്കുക. 2010, 2014 ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് മത്സര ഇനമായിരുന്നെങ്കിലും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: