ധാക്ക : ബംഗ്ലാദേശിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ സുരക്ഷയില്ലായ്മയും പൗരാവകാശ നിഷേധവും മൂലം രാജ്യം വിടുകയാണെന്ന് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ആരോപിച്ചു .ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നിഷേധിക്കുകയാണെന്നും ആരോപണമുണ്ട്.
ഹിന്ദു ബുദ്ധ ക്രിസ്ത്യന്‍ കല്യാണ്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ ദേശീയ പ്രസ് ക്ലബില്‍ സംസാരിച്ച ബിഎന്‍പി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഗയേശ്വര്‍ ചന്ദ്ര റോയാണ് ന്യൂനപക്ഷങ്ങളുടെ ദുസ്ഥിതി വിശദീകരിച്ചത്. 1964 ലെ കലാപത്തിന് ശേഷം ബംഗ്ലാദേശ് വിട്ടത് പോലെ ഹിന്ദുക്കള്‍ സംഘങ്ങളായിട്ടല്ല രാജ്യം വിടുന്നത്. ദൈനംദിനമെന്നോണം ആള്ക്കാര് രാജ്യം വിടുകയാണ്.1960 കളില്‍ 37 ശതമാനമായിരുന്ന രാജ്യത്തെ ഹിന്ദു ജനസംഖ്യ ഇപ്പോള്‍ ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഭരണകൂടം ശ്രദ്ധിക്കുന്നില്ലെന്ന് ബിഎന്‍പി നേതാവ് ഗയേശ്വര്‍ ചന്ദ്ര റോയ് ആരോപിച്ചു. കോടതികളിലും ഭരണത്തിലും ഉള്‍പ്പെടെ എല്ലായിടത്തും ഹിന്ദുക്കള്‍ അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: