കൊല്‍ക്കത്ത : ബംഗാളിലെ ബങ്കുരയില്‍ ചരക്കു ട്രെയിനുകള്‍ കൂട്ടിയിടിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ബങ്കുര ഓന്ത റെയില്‍വേ സ്റ്റേഷനിലാണ് ചരക്കുവണ്ടികള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 12 ബോഗികള്‍ പാളംതെറ്റി. ഒരു ലോക്കോ പൈലറ്റിനും പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ഖരഗ്പൂര്‍ ബങ്കുറ ആദ്ര പാതയില്‍ ഗതാഗതം നിര്‍ത്തിവെച്ചെങ്കിലും പുനസ്ഥാപിച്ചതായാണ് വിവരം. 14 ട്രെയിനുകള്‍ റദ്ദാക്കി. മൂന്നെണ്ണം വഴിതിരിച്ചുവിട്ടു. ലോക്കോ പൈലറ്റിന്റെ പരിക്ക് ഗുരുതരമല്ല. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ പ്രതികരിച്ചു. ഒരു ചരക്കുവണ്ടി ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. നിര്‍ദ്ദേശം പാലിക്കാതെ മറ്റൊരു തീവണ്ടി അങ്ങോട്ടേയ്ക്ക് വന്നതാണ് അപടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തീവണ്ടികളില്‍ ചരക്കുകള്‍ ഉണ്ടായിരുന്നില്ല. അപകടത്തെത്തുടര്‍ന്ന് ആദ്ര ഡിവിഷനിലെ തീവണ്ടി ഗതാഗതം തടസപ്പെട്ടു. ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്നാപുര്, ബങ്കുര, പുരുലിയ, ബര്‍ദമാന്‍, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, ബൊക്കാരോ, സിംഹഭൂമ എന്നീ ജില്ലകളിലെ ട്രയിന്‍ ഗതാഗതത്തിന് മാറ്റം സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: