തിരുവനന്തപുരം:കഴിഞ്ഞ ദിവസം കേരളത്തില്‍ ആദായനികുതി വകുപ്പ് യൂട്യൂബര്‍മാരുടെ വീട്ടില്‍ നടത്തിയ റെയ്ഡ് ഇന്ത്യയില്‍ ഇതാദ്യം. റെയ്ഡ് നടത്തിയ യൂട്യൂബര്‍മാരില്‍ പലര്‍ക്കും യൂട്യൂബിന് പുറമെയും വരുമാനങ്ങള്‍ ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഞെട്ടിപ്പിക്കുന്ന ഒട്ടേറെ വിവരങ്ങളാണ് ലഭിച്ചതെന്ന് പറയുന്നു. ഒന്ന് ഇവരുടെ നികുതി നല്‍കാതെ ഇവര്‍ രഹസ്യമായി സ്വീകരിക്കുന്ന യൂട്യുബില്‍ നിന്നുള്ള വരുമാനമാണ്. ഇത് പലര്‍ക്കും വര്‍ഷത്തില്‍ ഒരു കോടി മുതല്‍ രണ്ട് കോടി വരെ വരും. ഈ വരുമാനമനുസരിച്ച് ഇവരാരും നികുതി അടയ്‌ക്കുന്നില്ല. പൊടുന്നനെയുള്ള കീര്‍ത്തിയും പണവും ഇവരെ നിയമത്തെ മറികടക്കാനുള്ള സ്വാധീനമായി ഇവര്‍ കണക്കാക്കുന്നോ എന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നു.
ലക്ഷങ്ങള്‍ വിലപിടിപ്പുളള ഗാഡ്ജെറ്റുകളാണ് ഇവരില്‍ പലര്‍ക്കും വിവിധ കമ്പനികള്‍ സമ്മാനമായി നല്‍കുന്നത്. വിദേശത്ത് നിന്നടക്കം സമ്മാനമായി ലഭിക്കുന്നു. ഇവരില്‍ പലരും വിദേശങ്ങളില്‍ യാത്ര ചെയ്യുകയും വന്‍കിട ഹോട്ടലുകളില്‍ താമസിക്കുകയും ചെയ്യുന്നുണ്ട്. ഈ യാത്രകള്‍ ബിസിനസ് ആവശ്യങ്ങളുടെ ഭാഗമോ അതല്ലെങ്കില്‍ മറ്റുപലരുടെയും സമ്മാനമോ ആണെന്നും ആദായനികുതി വകുപ്പ് പറയുന്നു. ലക്ഷക്കണക്കിന് വ്യൂവേഴ്സുളള മറ്റു ചില യു ട്യൂബര്‍മാരടക്കമുളളവരുടെ വരുമാനം സംബന്ധിച്ച് പ്രാഥമികാന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ദശലക്ഷങ്ങള്‍ സബ്സ്ക്രൈബര്‍മാരായി ഇവരില്‍ പലര്‍ക്കും ഉണ്ട്. യൂട്യൂബര്‍മാരും അവരുടെ സബ്സ്ക്രൈബര്‍മാരും:
1.എം4ടെക് : 1.12 കോടി
2.അണ്‍ ബോക്സിങ്ങ് ഡ്യൂഡ്- 37.5 ലക്ഷം
3. അര്‍ജ്യൂ-36.1 ലക്ഷം
4.ഫിഷിംഗ് ഫ്രീക്സ്- 33.5ലക്ഷം
5.അഖില്‍ എന്‍ആര്‍ഡി- 28.3 ലക്ഷം
6.പേളി മാണി-26 ലക്ഷം
7.ജയരാജ് ജി നാഥ്-17.2 ലക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: