ചെറുതുരുത്തി: തൃശൂര്‍ ജില്ലയിലെ കൃഷിഭവനുകളില്‍ 3 വര്‍ഷം പൂര്‍ത്തിയായ ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കൃഷി ഡയറക്ടര്‍ക്ക് പരാതി. ചെറുതുരുത്തി സ്വദേശിയും, പുതുശ്ശേരി കരുവാന്പടി കൂട്ടുകൃഷി സംഘം കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ കിഴക്കേകുട്ടത്ത് ദേവദാസാണ്, 3/2017 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരേ സ്ഥലത്ത് 3 വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പ് മന്ത്രി, കൃഷി ഡയറക്ടര്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
ജില്ലയില്‍ 105 കൃഷിഭവനുകളാണ് ഉള്ളത്. ഇതില്‍ വള്ളത്തോള്‍ നഗര്‍, കൊരട്ടി, പരിയാരം, വെറ്റിലപ്പാറ, വല്ലച്ചിറ, അരിമ്പൂര്‍, പൂക്കോട്, കാട്ടകാമ്പാല്‍, പോര്‍ക്കുളം, പറപ്പൂക്കര, പുതുക്കാട്, തൃക്കൂര്, ആളൂര്‍, എളവള്ളി, മുല്ലശ്ശേരി, മാടക്കത്തറ, ഒല്ലൂക്കര, പാണഞ്ചേരി, തൃശൂര്‍ കോര്പ്പറേഷന്, ചേലക്കര, അയ്യന്തോള്‍, കോലഴി, തളിക്കുളം, വലപ്പാട്, വെല്ലൂക്കര, വരവൂര്‍ എന്നീ 26 കൃഷിഭവനുകളില്‍, 3 വര്‍ഷം പൂര്‍ത്തിയായിട്ടും സ്ഥലം മാറ്റാതെ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നതായും ഇദ്ദേഹം നല്കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ ഇത് കൃഷിഭവനുകളിലെ മാത്രം കണക്കാണെന്നും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും പലതരത്തിലുള്ള സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഒരേ സ്ഥലത്ത് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നതായും ദേവദാസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: