ന്യൂദല്‍ഹി: എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള കോവിഡ് ബൂസ്റ്റര്‍ വാക്‌സിന്‍ -ജെംകോവാക്-ഒഎം ന്യൂ ദല്‍ഹിയില്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പുറത്തിറക്കി. വളരെ വേഗം വ്യാപിക്കുന്ന ഒമൈക്രോണ്‍ വേരിയന്റിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍ ആണ് ഇത്.
രണ്ട് ഡോസ് കോവാക്‌സിന്‍ അല്ലെങ്കില്‍ കോവിഷീല്‍ഡ് സ്വീകരിച്ച വ്യക്തികള്‍ക്ക് ജെംകോവാക്-ഒഎം ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കാം. വാക്‌സിന്‍ 2 മുതല്‍ 8 ഡിഗ്രി സെന്റിഗ്രേഡില്‍ സൂക്ഷിക്കാം. ഇന്ത്യയിലെ 13 നഗരങ്ങളിലായി 20 കേന്ദ്രങ്ങളില്‍ നടത്തിയ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഇത് ശക്തമായ രോഗപ്രതിരോധ പ്രതികരണങ്ങള്‍ പ്രകടമാക്കി.
ജെംകോവാക്-ഒഎം ഒരു സൂചി രഹിത വാക്സിനാണ്. ഇതിന് മറ്റ് അംഗീകൃത എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള വാക്സിനുകള്‍ക്ക് ഉപയോഗിക്കുന്ന അത്രയും ശീതീകരണ സംവിധാനം ആവശ്യമില്ല. വാക്‌സിന്‍ എത്തിക്കുന്നതിനും സംഭരണത്തിനും വളരെ കുറഞ്ഞ താപനില ആവശ്യമില്ല. ഒമിക്രോണ്‍ വകഭേദത്തിനായി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഫീസില്‍ നിന്ന് ജെംകോവാക്-ഒഎം ന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. കൊവിഡ് സുരക്ഷാ ദൗത്യത്തിന്റെ ഭാഗമായാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: