പാലക്കാട്: വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ വിദ്യയ്ക്കെതിരെയുള്ള തെളിവുകളെല്ലാം ലഭിച്ചു. കസ്റ്റഡി കാലാവധി നീട്ടിവാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്.
വിദ്യയുടെ ഫോണില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഫോണിലും മെയിലിലും ഉണ്ടായിരുന്ന പല രേഖകളും ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സൈബര്‍ വിദഗ്ധര്‍ക്ക് പരിശോധനയ്ക്കായി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തിയതായാണ് സൂചന.
എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. മഹാരാജാസിലെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണ് വിദ്യ ആവര്‍ത്തിക്കുന്നത്. വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം സകല മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് വിദ്യയുടെ അറസ്റ്റ് എന്നും തീവ്രവാദ കേസുകളിലെ പ്രതിയോടെന്ന പോലെയാണ് പോലീസ് പെരുമാറുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിക്കും. വിദ്യയുടെ ആരോഗ്യസ്ഥിതിയും കോടതിയെ ധരിപ്പിക്കും. ജൂലായ് 6 വരെയാണ് വിദ്യയുടെ റിമാന്റ് കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: