തൃശൂര്‍: ഉമിയില്‍ നിന്ന് ഇരുമ്പന്‍പുളി നീര് കൊണ്ട് സിലിക്ക വേര്‍തിരിച്ച് ചെലവ് കുറഞ്ഞ, ഇന്ധനക്ഷമത കൂടിയ, ടയര്‍ പരിസ്ഥിതി സൗഹാര്‍ദപരമായി നിര്‍മിക്കാമെന്ന് കണ്ടെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍.
അപ്ളൈഡ് കെമിസ്ട്രി മേധാവി ഡോ. പി. എം. സബൂറാ ബീഗം. ഡോ. സി. ഡി. മിഥുന് ഡൊമിനിക്ക്, പ്രോജക്ട് അസി. ഐശ്വര്യ ബാലന് എന്നിവരാണ് നെല്ലിന്റെ ഉമിയില്‍ നിന്ന് എളുപ്പത്തില്‍ ടയര്‍ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്ന സിലിക്ക വേര്‍തിരിക്കാമെന്ന പഠനം നടത്തിയത്. വളരെ കൂടിയ താപനിലയില്‍ നെല്ലിന്റെ ഉമി കരിക്കുക വഴി ഉത്പാദിപ്പിക്കുന്ന സിലിക്കയില് നിന്നുള്ള സോഡിയവും പൊട്ടാസ്യവും വേര്‍തിരിക്കാന്‍ ഇരുമ്പന്‍പുളി നീരിനാകുമെന്നാണ് കണ്ടെത്തല്‍. ഇതുവഴി വളരെ ചെലവേറിയ സിലിക്കാ നിര്‍മാണം ലഘുവാക്കാനാകും.
പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഫണ്ട് ചെയ്ത ഇവരുടെ ഗവേഷണത്തിന്റെ ഫലം ജേര്‍ണല്‍ ഓഫ് ക്ലീനര്‍ പ്രൊഡക്ഷന്‍ എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരികരിക്കുകയും ചെയ്തു. കുസാറ്റില്‍ ഗവേഷണം നടത്തിയ ഡോ. സി. ഡി. മിഥുന് ഡൊമിനിക്ക് ഇപ്പോള്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ അസി. പ്രൊഫസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: