തൃശൂര്‍: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം പ്രൊഫസര്‍ ഡോ. സന്തോഷ് കുമാര്‍ എം. ബി., റിസര്‍ച്ച് സ്‌കോളര്‍ ശ്രീദേവി ടി. ആര്‍. എന്നിവര്‍ക്ക് സുതാര്യമായ കൂട്ടുകൃഷി ഉറപ്പുവരുത്താനുള്ള ബ്ലോക്ക്ചെയിന്‍ സംവിധാനം വികസിപ്പിച്ചതിന് പേറ്റന്റ് ലഭിച്ചു.
ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍, പ്രത്യേകിച്ച് സാമ്പത്തിക വിവരങ്ങള്‍, പങ്കുവയ്‌ക്കപ്പെടുന്ന ഒരു സാങ്കേതികവിദ്യയാണ് ബ്ലോക്ക്‌ചെയിന്‍. ഡിജിറ്റല്‍ ലെഡ്ജര്‍ പോലൊരു സംവിധാനമാണ് അത്. സഹകരണ സംഘത്തിന്റെ ഭാഗമായി ഒരേ കൃഷിഭൂമി ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് സുതാര്യമായ പണമിടപാടിന് ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കാനുള്ള ആശയത്തിനാണ് പേറ്റന്റ്.
ഭൂമി വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുന്ന ചെലവും പ്രവര്‍ത്തന മൂലധനവും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇടപാടുകളും, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും, കൂലിയുമെല്ലാം ബാങ്ക് അക്കൗണ്ട് വഴി സുതാര്യമായ രീതിയില്‍ ഇടപാടുകള്‍ നടത്തുന്നത് ഉറപ്പുവരുത്തുന്നതിനും ഡാറ്റയില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്തുന്നതിനും ബ്ലോക്ക്ചെയിന്‍ സംവിധാനം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: