തിരുവനന്തപുരം: മില്‍മയേക്കാള്‍ വിലക്കുറവില്‍ പാല്‍ നല്‍കി ജനപ്രീതി സമ്പാദിച്ചിരിക്കുകയാണ് കര്‍ണ്ണാടകത്തിലെ നന്ദിനി. കേരളത്തില്‍ നന്ദിനി പാല്‍വിതരണം സജീവമാക്കാനൊരുങ്ങുകയാണ്.
ഇതോടെ ആദ്യം പകച്ചുപോയ മില്‍മ ഇപ്പോള്‍ പ്രത്യാക്രമണ തന്ത്രവുമായി ഇറങ്ങുകയാണ്. കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്ലെറ്റുകള് തുറക്കാനാണ് മില്‍മയുടെ തീരുമാനം. ഔട്ട്ലെറ്റുകളിലൂടെ പാല്‍ വില്‍ക്കില്ലെങ്കിലും തുടക്കത്തില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും. ബെംഗളൂരു, മൈസൂരു, കൂര്‍ഗ് എന്നിവിടങ്ങിലാകും ആദ്യം ഔട്ട്ലെറ്റുകള്‍ തുടങ്ങുക. ഒപ്പം തമിഴ്നാട്ടിലെ തഞ്ചാവൂരിലും മധുരയിലും മില്‍മ എത്തും.
ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ അധിഷ്ഠിത ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചത് മില്‍മയ്‌ക്ക് വലിയ തലവേദന സൃഷ്ടിക്കുകയാണ്. കർണാടക മിൽക്ക് ഫെഡറേഷൻ മില്‍മയുടെ വിപണിയില്‍ ആക്രമണം തുടര്‍ന്നാല്‍ കർണാടകയിലെ കർഷകരിൽ നിന്നു പാൽ നേരിട്ടു സംഭരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: