തൃശൂര്‍: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും മതിയായ വേതനം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പ്രദേശ് ഹോസ്പിറ്റല്‍ ഫെഡറേഷന് പ്രസിഡന്റ് ഇ. ജി. ജയപ്രകാശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2013 ന് ശേഷം ഈ മേഖലിയില്‍ സര്‍ക്കാര്‍ മിനിമം വേജസ് പ്രഖ്യാപിച്ചുവെങ്കിലും കോടതി സ്റ്റേ ചെയ്തിരിക്കുന്നു. ഈ നടപടി സര്‍ക്കാരും ഉടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഫലമായിട്ടാണ് എന്ന് അദ്ദേഹം ആരോപിച്ചു. ആരോഗ്യ പരിപാലന രംഗത്ത് അതിപ്രധാനമായ സ്വകാര്യ ആശുപത്രി മേഖലയെ സംരക്ഷിക്കണമെന്നും ജീവനക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടി നിയമ നിര്‍മാണം നടത്തണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. യോഗത്തില്‍ കെ. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ്, ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, യൂണിയന് ജനറല്‍ സെക്രട്ടറി എ.സി. കൃഷ്ണന്, യൂണിയന് ഭാരവാഹികളായ കെ. രാമനാരായണന്‍, വി.ജി. സുമ, വിനയചന്ദ്രന്, ബാബു, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.വി. വിനോദ് (പ്രസിഡന്റ്), കെ. രാമചന്ദ്രന്, വിനയചന്ദ്രന്, ബേബിക്കുട്ടി, ദിവ്യ വിനയന് (വൈസ് പ്രസിഡന്റുമാര്‍), എ.സി. കൃഷ്ണന് (ജനറല്‍ സെക്രട്ടറി), സുമ വി.ജി, ബാബു (വെസ്റ്റ് ഫോര്‍ട്ട് ഹൈടെക്), പ്രസാദ് (സുധര്‍മ്മ), രാജന് വി.കെ. (ജോ. സെക്രട്ടറിമാര്‍), കെ രാമനാരായണന്‍ (ട്രഷറര്‍), എന്നിവരടങ്ങുന്ന 41 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: