തൃശൂര്‍ : മഴ ആരംഭിച്ചതോടെ മഴക്കാല രോഗങ്ങള്‍ക്കും തുടക്കമായി. ഡെങ്കിപ്പനി ബാധിച്ച് തൃശൂരില്‍ ചികിത്സയിലായിരുന്ന 13 വയസ്സുകാരന്‍ മരിച്ചു. ചാഴൂര്‍ സ്വദേശി ധനീഷാണ് മരിച്ചത്.
പനി ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ വിജയനും(56) മരിച്ചു. ഇതോടെ പകര്‍ച്ചവ്യാധി ബാധിച്ച് ഒരു മാസത്തിനുള്ളില്‍ 41 പേരാണ് മരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറം കോഴിക്കോട് എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: