ജമ്മു: മുന്നൂറിലധികം സീറ്റുകള്‍ നേടി 2024ല്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുവില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു അദേഹം. പട്നയില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ എത്ര പാര്‍ട്ടികള്‍ വന്നാലും അവര്‍ക്ക് ഒരിക്കലും ഒന്നിക്കാന്‍ കഴിയില്ലെന്നും അദേഹം പരിഹസിച്ചു.
ഇന്ന് പട്നയില്‍ ഒരു ഫോട്ടോ സെഷന് നടക്കുകയാണ്. പ്രതിപക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എന്‍ഡിഎയെയും വെല്ലുവിളിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 300ലധികം സീറ്റുകളുമായി പ്രധാനമന്ത്രി മോദി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിനായിയാണ് അദേഹം ജമ്മുവിലെത്തിയത്. ജമ്മു വിമാനത്താവളത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും സ്വീകരിച്ചു. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അനുസ്മരിച്ച കേന്ദ്രമന്ത്രി, അന്തരിച്ച നേതാവിന്റെ ശ്രമഫലമാണ് ബംഗാള്‍ ഇന്ത്യയുടെ ഭാഗമാക്കിയതെന്നും അനുസ്മരിച്ചു.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു മുഖര്‍ജി. ഇന്ന് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാന്‍ ദിവസ് ആണ്, അദ്ദേഹം കാരണമാണ് ബംഗാള്‍ ഇന്ന് ഇന്ത്യയുടെ ഭാഗമായി നില്‍ക്കുന്നതെന്ന് രാജ്യം മുഴുവന്‍ അറിയാം. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370നെയും അദ്ദേഹം എതിര്‍ത്തിരുന്നു.
ജമ്മു കശ്മീരില്‍ എല്ലാ പൗരന്മാര്ക്കും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഒരു പുതിയ കശ്മീര്‍ നിര്‍മ്മിക്കപ്പെടുകയാണ്. അമിത് ഷാ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. സാംബയില്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ (സിഎഫ്എസ്എല്‍) ശിലാസ്ഥാപനവും ഗുണഭോക്താക്കള്‍ക്ക് ഗോള്‍ഡന്‍ ഹെല്‍ത്ത് കാര്‍ഡും അദ്ദേഹം വിതരണം ചെയ്തു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിടാന്‍ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആതിഥേയത്വം വഹിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് പട്നയില്‍ ആരംഭിച്ചു. പട്നയിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ പതിനഞ്ചിലധികം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: