ന്യൂദല്‍ഹി : ചണ്ഡീഗഡ്-ലേ വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് അനധികൃതമായി മറ്റൊരു വ്യക്തിയെ കയറാന്‍ അനുവദിച്ചതിന് എയര്‍ ഇന്ത്യ പൈലറ്റിനെതിരെ നടപടി. പൈലറ്റിന്റെ ലൈസന്‍സ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
കോക്പിറ്റിലേക്ക് വ്യക്തിയുടെ അനധികൃത പ്രവേശനത്തെക്കുറിച്ച് ഫസ്റ്റ് ഓഫീസര്‍ ഒരു ആശങ്കയും ഉന്നയിച്ചിട്ടില്ലെന്ന് ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു. ഈ മാസം മൂന്നിന് എയര്‍ ഇന്ത്യ വിമാനത്തിലാണ് (ചണ്ഡീഗഢില്‍ നിന്ന് ലേയിലേക്ക്) സംഭവം നടന്നത്.
അനധികൃതമായി കയറിയ വ്യക്തി വിമാനയാത്രയിലുടനീളം കോക്പിറ്റില്‍ തുടര്‍ന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നിയമലംഘനം തടയാതിരുന്നതിനും റിപ്പോര്‍ട്ട് ചെയ്യാത്തതിനും ഫസ്റ്റ് ഓഫീസര്‍ പൈലറ്റിന്റെ ലൈസന്‍സും ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ഏവിയേഷന്‍ റെഗുലേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: