തായ്പേയ്: തായ് വാനില്‍ നടക്കുന്ന തായ്പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍, ഇന്ത്യന്‍ താരവും മൂന്നാം സീഡുമായ എച്ച്എസ് പ്രണോയ് ക്വാട്ടര്‍ ഫൈനലില്‍ ഇന്നിറങ്ങും. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഹോങ്കോങ്ങിന്റെ ആംഗസ് കെ എല്‍ എന്‍ജി ആണ് എതിരാളി.
ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ പരാജയപ്പെടുത്തിയാണ് പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-9, 21-17.
മറ്റൊരു പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ സു ലി യാങ്ങിനോട് പരുപള്ളി കശ്യപ് പരാജയപ്പെട്ടു. ഇതോടെ പ്രണോയ് മാത്രമാണ് ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷ. ടോപ് സീഡ് തായ് സൂ യിങ്ങിനോട് തോറ്റ തന്യ ഹേമന്തും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: