കൊച്ചി : നായ റോഡിന് കുറുകെ ചാടി ബൈക്കില്‍ നിന്നും തെറിച്ചുവീണ യാത്രികനുമേല്‍ ലോറി കയറി മരിച്ചു. എറണാകുളം കോതാടാണ് അപകടം. മൂലമ്പിള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
പട്ടി കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് കണ്ടെയ്നര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയും വാഹനം യുവാവിന്റെ ശരീരത്തില്‍ കൂടി കയറി ഇറങ്ങുകയുമായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ യാത്രക്കാരന് മരിച്ചു. ഈ മേഖലയില്‍ നായശല്യം രൂക്ഷമാണെന്ന് ഇതിന് മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ട്.
കളമശ്ശേരിയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സാള്‍ട്ടണ്‍. രാവിലെ ഇയാള്‍ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെടുന്നത്. വാഹനം നിര്‍ത്താന്‍ സാധിച്ചില്ല. എല്ലാം പെട്ടന്ന് സംഭവിച്ചതാണെന്നും ലോറി ഡ്രൈവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: