വാഷിംഗ്ടണ്‍: മോദി യുഎസ് പ്രസിഡന്‍റ് ബൈഡനും ഭാര്യ ജില്‍ ബൈഡനും നല്‍കിയ സമ്മാനങ്ങളില്‍ ആത്മീയ പ്രഭ ചൊരിയുന്നവയും. ലണ്ടനിലെ ഫേബർ ആൻഡ് ഫേബർ ലിമിറ്റഡ് പ്രസിദ്ധീകരിക്കുകയും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസ്സിൽ അച്ചടിക്കുകയും ചെയ്ത ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്‍റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡന് സമ്മാനിച്ചു.
ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’. 1937ൽ പുരോഹിത് സ്വാമിയുമായി ചേർന്ന് എഴുതിയ ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനം ലോക പ്രസിദ്ധ ഐറിഷ് കവി ഡബ്ല്യൂബിയീറ്റ്സാണ് പ്രസിദ്ധീകരിച്ചത്.
അമൂല്യങ്ങളായ സമ്മാനങ്ങളടങ്ങിയ ചന്ദനപ്പെട്ടിയാണ് മറ്റൊന്ന്. കർണാടകയിലെ മൈസൂരിൽ നിന്നെത്തിച്ച ചന്ദനമരത്തിലാണ് പെട്ടി നിർമിച്ചത്. അതിസങ്കീർണ്ണമായാണ് ഇതിലെ കൊത്തുപണികൾ. കൈകൊണ്ട് നിർമിച്ച ഗണപതി ഭഗവാന്റെ വിഗ്രഹമാണ് പെട്ടിയിലുള്ളത്.
ദിയയും (എണ്ണ വിളക്ക്) പെട്ടിയിൽ അടങ്ങിയിരിക്കുന്നു. കൊൽക്കത്തയിലെ വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയാണ് വിഗ്രഹവും ദിയയും കൈക്കൊണ്ട് നിർമിച്ചിരിക്കുന്നത്.രാജസ്ഥാൻ കരകൗശലത്തൊഴിലാളികൾ രൂപകല്പന ചെയ്ത 99.5% ശുദ്ധവും ഹാൾമാർക്ക് ചെയ്തതുമായ വെള്ളി നാണയവും പെട്ടിയിൽ അടങ്ങിയിരിക്കുന്നു. പഞ്ചാബിൽ നിന്നുള്ള നെയ്യും ജാർഖണ്ഡിൽ നിന്ന് കൈകൊണ്ട് നെയ്ത ടെക്‌സ്ചർ ടസാർ സിൽക്ക് തുണിയും പെട്ടിയിലുണ്ട്.ഉത്തരാഖണ്ഡിൽ നിന്നുള്ള നീണ്ട അരി, മഹാരാഷ്‌ട്രയിൽ നിന്നുള്ള ശർക്കര എന്നിവയും പ്രധാനമന്ത്രി സമ്മാനിച്ച പെട്ടിയിൽ ഉൾപ്പെടുന്നു.
ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് വൈറ്റ് ഹൗസിലേക്ക് മോദിയെ വരവേറ്റതിന് പിന്നാലെയാണ് സമ്മാനങ്ങള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: