വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ഹൃദയം തുറന്ന് പ്രധാനമന്ത്രി മോദി. മൂന്ന് ദശകം മുന്‍പ് വൈറ്റ് ഹൗസ് പുറത്ത് നിന്നും കണ്ട വ്യക്തിയാണ് താനെന്നും എന്നാല്‍ വൈറ്റ് ഹൗസിന്റെ ഗേറ്റുകള്‍ ഇത്രയധികം ഇന്ത്യക്കാര്‍ക്ക് മുന്പില് തുറന്നത് ചരിത്രത്തില്‍ ഇതാദ്യമായാണെന്നും മോദി. എളിമയും യാഥാര്‍ത്ഥ്യബോധവും ഇഴചേര്‍ന്ന് മോദിയുടെ വൈറ്റ് ഹൗസ് പ്രസംഗം വൈറല്‍. വൈറ്റ് ഹൗസില്‍ തടിച്ചുകൂടിയ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് മോദി തന്റെ വൈറ്റ് ഹൗസ് അനുഭവം പങ്കുവെച്ചത്.
യുഎസില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയും മോദി വാഴ്ത്തി. ഇന്ത്യയ്ക്കും യുഎസിനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുന്നത് യുഎസില്‍ ജോലി ചെയ്യുന്ന ഈ വിദേശ ഇന്ത്യക്കാരാണ്. തങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണമനോഭാവവും കൊണ്ട് ഇന്ത്യയുടെ കീര്‍ത്തി വിശാലമാക്കിയെന്നും മോദി പറഞ്ഞു.
വൈറ്റ് ഹൗസില്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഞാനും ബൈഡനും തമ്മില്‍ നടത്തുന്ന ചര്‍ച്ച വിജയമാകുമെന്ന് തനിക്കുറപ്പുണ്ടെന്നും മോദി പറഞ്ഞു. വൈറ്റ് ഹൗസിലേക്ക് വീണ്ടും സ്വാഗതം എന്ന ആശംസയോടെയാണ് നേരത്തെ യുഎസ് പ്രസിഡന്റ് ബൈഡന് മോദിയെ സ്വാഗതം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: