തിരുവല്ല: തിരുവല്ല മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പഴകിയ ചീഞ്ഞ മത്സ്യങ്ങള്‍ കണ്ടെത്തി. മത്സ്യം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് മത്തി, കേര തുടങ്ങിയ ഇനത്തില്‍പ്പെട്ട 114 കിലോയിലധികം മത്സ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
നിരവധി പരാധികളെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് ഭക്ഷ്യ സുരക്ഷാവിഭാഗം ഇവിടെ പരിശോധന നടത്തിയിരുന്നെങ്കിലും കച്ചവടക്കാര്‍ക്ക് പരിശോധനാ വിവരം നേരത്തെ ചോര്‍ന്ന് കിട്ടിയതിനാല്‍ അന്ന് പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിമുതല്‍ ആറുമണിവരെയായിരുന്നു. മുഴുവന്‍ മത്സ്യവും പരിശോധിക്കാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. മീനില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ മത്സ്യങ്ങള്‍ ചീഞ്ഞ നിലയിലായിരുന്നു. പരിശോധന സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മൊബൈല്‍ യൂണിറ്റില്‍ ഉടന്‍ തന്നെ പരിശോധന നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: