ഹോങ്കോംഗ്: ശ്രേയങ്ക പാട്ടീലിന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെയും കനിക അഹൂജയുടെ ഓള്‍റൗണ്ട് പ്രകടനത്തിന്റെയും ബലത്തില്‍ ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇന്ത്യന്‍ വനിതാ എ ടീമിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) കിരീടം.
ഒരു ജയവും ഫലം കാണാത്ത രണ്ട് മത്സരങ്ങളും സഹിതം നാല് പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഇന്ത്യ ഒന്നാമതെത്തി. ആതിഥേയരായ ഹോങ്കോങ്ങിനെ ഇന്ത്യ തോല്‍പ്പിച്ചെങ്കിലും നേപ്പാളും പാക്കിസ്ഥാനുമായുള്ള മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു. ശ്രീലങ്ക എയുമായുള്ള ഇന്ത്യയുടെ സെമിഫൈനലും മഴയില്‍ ഒലിച്ചുപോയി. ശരാശരിയുടെ മികവില്‍ ഇന്ത്യ ഫൈനലില്‍ കടന്നു.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്തത ഇന്ത്യ20 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 127 രണ്സ് എടുത്തു.അണ്ടര്‍ 19 ടി20 ലോകകപ്പി ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ശ്വേത സെഹ്റവത്തിന് 13 റണ്‍സ് മാത്രമാണ് നേടാനായത്. ദിനേശ് വൃന്ദ (29 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 36), കനിക അഹൂജ (23 പന്തില്‍ നാല് ബൗണ്ടറികളോടെ 30*), യു ചേത്രി (20 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 22) എന്നിവരാണ് ഇന്ത്യക്ക് മാന്യമായ സ്ക്കോര്‍ സമ്മാനിച്ചത്. നഹിദ അക്തറും (നാല് ഓവറില്‍ 2/13), സുല്‍ത്താന ഖാത്തൂണും (നാല് ഓവറില്‍ 2/30) ബംഗ്ലാദേശിനായി ബൗളളിംഗില് തിളങ്ങി.
128 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരു പന്തില്‍ നിന്ന് സമ്മര്‍ദ്ദത്തിലാക്കി. കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. നഹിദ അക്തര്‍ (22 പന്തില്‍ 17*), ശോഭന മോസ്താരി (22 പന്തില്‍ 16), ഷാതി റാണി (11 പന്തില്‍ 13) എന്നിവര്‍മാത്രമാണ് രണ്ടക്ക സ്കോര്‍ കണ്ടെത്താനായില്ല. ബംഗ്ലാദേശ് 19.2 ഓവറില്‍ 96 റണ്‍സിന് പുറത്തായി. ശ്രേയങ്ക പട്ടലാണ് (നാല് ഓവറില്‍ 4/13) ബൗളിംഗില്‍ തിളങ്ങിയത്. 30 റണ്‍സും രണ്ട് വിക്കറ്റ് നേടിയ കനിക അഹൂജ യാണ് ് ‘പ്ലെയര്‍ ഓഫ് ദ മാച്ച്’. അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്കയ്ക്ക് ‘പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ അവാര്‍ഡ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: