ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗ സെഷന് ഗിന്നസ് ബുക്കില്‍ ഇടം നേടി. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് യോഗ ചെയ്തതിനെ തുടര്‍ന്നാണ് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ഭാഗമായി യുഎന്‍ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗ സെഷന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നയിച്ചത്. 140 പേരെ പങ്കടുപ്പിച്ച് റെക്കോര്‍ഡ് നേടാനായിരുന്നു സംഘാടകര്‍ ശ്രമിച്ചത്. ഇതില്‍ പരിപാടിയില്‍ 135 പേരും പങ്കെടുത്തു. ഇത് ഒരു പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടൈറ്റില്‍ ആണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക വിധികര്‍ത്താവ് മൈക്കല്‍ എംപ്രിക് പറഞ്ഞു.
ആരോഗ്യം സംരക്ഷണത്തിന് ഇന്ത്യയുടെ യോഗ ആചരണം ആഘോഷിക്കുന്നതിനായി ഒരു ദിവസം നീക്കിവയ്ക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശം 2014ലാണ് യുഎന്‍ ജനറല്‍ അസംബ്ലി ഔപചാരികമായി അംഗീകരിച്ചത്. തുടര്‍ന്നാണ് 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനമായി ആഘോഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: