ന്യൂയോര്‍ക്ക് : അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഐക്യരാഷ്ട സഭാ ആസ്ഥാനത്തെ പുല്‍ത്തകിടിയില്‍ രണ്ടായിരത്തോളം ക്ഷണിക്കപ്പെട്ടവരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.യോഗ ഇന്ത്യയില്‍ നിന്നാണ് വരുന്നത്. അത് വളരെ പഴയ ഒരു പാരമ്പര്യമാണ്. യോഗ പകര്‍പ്പവകാശം, പേറ്റന്റുകള്‍, റോയല്‍റ്റി പേയ്മെന്റുകള്‍ എന്നിവയില്‍ നിന്ന് മുക്തമാണ്. യോഗ നിങ്ങളുടെ പ്രായം, ലിംഗഭേദം, ശാരീരികക്ഷമത എന്നിവയ്ക്ക് അനുയോജ്യം. യോഗ സാര്‍വത്രികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ ദൗത്യസംഘമാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. ഐക്യരാഷ്ട്ര സഭാ വളപ്പിലെ മഹാത്മാ ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമയ്്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മോദി പ്രസംഗത്തിലേക്ക് കടന്നത്. ഇതിന് ശേഷം പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കൊപ്പം യോഗാഭ്യാസത്തിലും അദ്ദേഹം പങ്കെടുത്തു. 135 രാജ്യങ്ങളില്‍ നിന്നുളളവര്‍ പരിപാടിയില്‍ പങ്കെടുത്തു. രാവിലെ ആറ് മണിയോടെയായിരുന്നു പരിപാടി.
പരിപാടിയില്‍ പങ്കെടുത്ത ശേഷം വാഷിംഗ്ടണിലേക്ക് പോകുന്ന മോദി സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കും. പിന്നീട് വിര്‍ജീനിയയിലേക്ക് പോകും. പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില് ബൈഡനും ഇന്ന് മോദിക്ക് വിരുന്ന് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: