ഇസ്ലാമബാദ് : സര്‍വകലാശാലകളില്‍ ഹോളി ആഘോഷങ്ങള്‍ പാടില്ലെന്ന് പാക്കിസ്ഥാന് സര്‍ക്കാര്‍. ഹിന്ദു സമുദായത്തിന്റെ ആഘോഷമാണ് ഹോളി. ഇത് ആഘോഷിക്കുന്നത് ഇസ്ലാമിക ഐക്യം ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ കമ്മിഷനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇസ്ലാമബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത് വൈറലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹോളി ആഘോഷങ്ങള്‍ സര്‍വകലാശാലകളില്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
രാജ്യത്തിന്റെ സാമൂഹ്യ- സാംസ്കാരിക മൂല്യങ്ങളും ഇസ്ലാമിക ഐക്യവും ഇല്ലാതാക്കുന്നതാണ് ഹോളി ആഘോഷം. രാജ്യത്തിന്റെ തന്നെ പ്രതിച്ഛായ തന്നെ ഇല്ലാതാക്കുന്നതാണ് ഇതെന്നും അതിനാല്‍ ഇനി മുതല്‍ സര്‍വകലാശാലകളില്‍ ഹോളി ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: