ചെന്നൈ: കേരളം ഏറ്റവും സമാധാനപരമായ സംസ്ഥാനമാണെന്ന എംപി ജോണ്‍ ബ്രിട്ടാസിന്റെ വാദങ്ങളെ എതിര്‍ത്ത് അണ്ണാമലൈ. കേരളം ഏറ്റവും സമാധാനപരമായ സംസ്ഥാനമെന്ന് വാദിക്കുന്നത് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും അണ്ണാമലൈ പറഞ്ഞു.
എന്തുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്? കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സ്വതന്ത്രമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു എന്ന കാര്യം ഓര്‍മ്മിക്കണമെന്നും അണ്ണാമലൈ ജോണ്‍ ബ്രിട്ടാസിനെ ഓര്‍മ്മിപ്പിച്ചു. ഇന്ത്യാടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവിലായിരുന്നു ഇരുവരും തമ്മിലുള്ള വാഗ്വാദം നടന്നത്. ടിവി ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി ചര്‍ച്ച നിയന്ത്രിച്ചു.
കണ്ണൂരിലെ ജയകൃഷ്ണന് മാസ്റ്റര്‍ ഉള്‍പ്പെടെ 100 കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി കേരളത്തില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരളം ഏറ്റവും സമാധാനം നിറഞ്ഞ സംസ്ഥാനമെന്ന് പറയുന്നത് ഏറ്റവും വലിയ തമാശയാണെന്ന് താന്‍ പറയുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: