തിരുവനന്തപുരം: സൈനികര്‍ വെളളത്തില്‍ യോഗാഭ്യാസം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചാണിത്.
തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ സൈനികരാണ് വെളളത്തില്‍ യോഗാഭ്യാസം ചെയ്തത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം 12000 ത്തിലധികം പേര് വീഡിയോ കണ്ടു. നിരവധി പേര് ഇത് ഷെയര്‍ ചെയ്തു.
യോഗ എന്നത് പലതരം വ്യായാമങ്ങള്‍, ശ്വസന വ്യായാമങ്ങള്‍, ധ്യാനം എന്നിവ ഉള്‍പ്പെടുന്നതാണ്. 2014-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ യോഗാദിനം അന്താരാഷ്ട്രതലത്തില്‍ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ലോകം ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: