പാലക്കാട്: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് മൃദംഗവിദ്വാന്‍ കുഴല്‍മന്ദം രാമകൃഷ്ണന്. 501 മണിക്കൂര്‍ തുടര്‍ച്ചയായി മൃദംഗവാദനത്തിലൂടെ ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്. മൃദംഗവാദ്യത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രാമകൃഷ്ണന്‍. സദ്മൃദംഗം ഭാരതസര്‍ക്കാരിന്റെ പേറ്റന്റ് നേടിയിരുന്നു.
ലോക്ഡൗണ്‍ സമയത്ത് തുടര്‍ച്ചയായി പ്രതിദിന ലളിത ഗാനരചന ‘സുലളിതം’ ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടി ഇന്ന് 1178 ഗാനങ്ങള്‍ പിന്നിട്ടു. പ്രശസ്തരായ നിരവധി സംഗീതജ്ഞര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടു. ആകാശവാണി-ദൂരദർശന്‍ എന്നിവയുടെ എ ഗ്രേഡ് കലാകാരനാണ്. പ്രസിദ്ധമായ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ മൃദംഗ വിഭാഗത്തിന്റെ ചുമതല കുഴല്‍മന്ദം രാമകൃഷ്ണനാണ്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണപുരം: സീനിയര്‍ ഫെല്ലോഷിപ്പിന് ഡോ. വെള്ളിനേഴി അച്യുതന്‍കുട്ടിയും അര്‍ഹനായി. കലാ- സാംസ്‌കാരിക രംഗത്ത് കഥകളി സംഗീതത്തിലുള്ള ഇടപെടലുകള്‍ക്കാണ് അച്യുതന്‍കുട്ടിക്ക് സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചത്. വെള്ളിനേഴി കലാഗ്രാമം ചീഫ് കോ-ഓര്‍ഡിനേറ്ററാണ്. അന്തരീക്ഷപഠനത്തിലാണ് ഡോക്ടറേറ്റ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: