തായ്പേയ് : തായ്വാനില് നടക്കുന്ന തായ്പേയ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ
പ്രണോയിയും പരുപ്പള്ളി കശ്യപും പ്രി ക്വാട്ടറിലേക്ക് മുന്നേറി.ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ 21-11, 21-10 എന്ന സ്കോറിനാണ് എച്ച് എസ് പ്രാണോയ് വിജയിച്ചത്.
തായ് വാന്‍ താരം ലിന് യു-ഹ്സിയനെ പരാജയപ്പെടുത്താന്‍ ലോക ഒമ്പതാം നമ്പര്‍ താരം പ്രണോയക്ക് വേണ്ടി വന്നത് 26 മിനിറ്റ് മാത്രമാണ്.
കഴിഞ്ഞ മാസം മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 300 കിരീടം നേടിയ പ്രണോയ് അടുത്തതായി ചെന്‍ ചി ടിംഗും ടോമി സുഗിയാര്ട്ടോയും തമ്മിലുള്ള ഒന്നാം റൗണ്ട് മത്സരത്തിലെ വിജയിയെ നേരിടും.
മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് കശ്യപ് 21-15 21-16 എന്ന സ്കോറിന് ജര്‍മ്മനിയുടെ സാമുവല്‍ ഹ്സിയാവോയെ തോല്‍പ്പിച്ചു.പ്രീക്വാര്‍ട്ടറില്‍ താരം തായ് വാന്റെ സു ലി യാങ്ങിനെ നേരിടും.അതേസമയം എസ് ശങ്കര്‍ മുത്തുസാമി സുബ്രഹ്മണ്യന് ആറാം സീഡ് ജപ്പാന്റെ കാന്ത സുന്യാമയോട് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: