വാഷിംഗ്ടണ്‍ : വരും ദശകങ്ങളില്‍ ഇന്ത്യ അമേരിക്കയുടെ നിര്‍ണായക തന്ത്രപരമായ പങ്കാളിയാകുമെന്ന് വൈറ്റ് ഹൗസ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുളളതും ശക്തവുമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കുമെന്നും തന്ത്രപ്രധാന കാര്യങ്ങള്‍ക്കുളള അമേരിക്കന്‍ ദേശീയ സുരക്ഷാ സമിതി കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു.
ഇന്തോ-പസഫിക് ക്വാഡ് ഉള്‍പ്പടെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രതിബദ്ധതയും ജോണ്‍ കിര്‍ബി ചൂണ്ടിക്കാട്ടി. ശുദ്ധമായ ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍, അര്‍ദ്ധചാലകങ്ങള്‍, മറ്റ് നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍ എന്നിവയ്ക്കായി വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയേക്കാള്‍ മികച്ച പങ്കാളിയില്ലെന്നും ജോണ്‍ കിര്‍ബി പറഞ്ഞു.
ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തില്‍ പങ്കെടുക്കും. നാളെ വാഷ്ംഗ്ടണില്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: