ബോസ്റ്റണ്‍: കടലിന്റെ അടിത്തട്ടില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ശേഷം കാണാതായ ഓഷന്‍ഗേറ്റിന്റെ ടൈറ്റന് അന്തര്‍വാഹിനി കണ്ടെത്താനുള്ള പ്രതീക്ഷ നല്കി സബ്ദതരംഗങ്ങള്. അതേസമയം, ജലത്തിനടിയില്‍ തിരച്ചിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന സോനാര്‍ ഉപകരണങ്ങള്‍ ചില ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട് . ടൈറ്റന് കാണാതായ മേഖലയില്‍നിന്നാണ് ശബ്ദം പിടിച്ചെടുത്തതെന്ന് ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ കാനഡയുടെ പി.-3 എയര്‍ക്രാഫ്റ്റ് വിന്യസിച്ച സോനാര്‍ ആണ് ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തതെന്ന് യു.എസ്. കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇത് യു.എസ്. നേവി വിദഗ്ധര്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. ടൈറ്റനില്‍ നിന്നുള്ള ഏതു ശബ്ദവും പിടിച്ചെടുക്കാന്‍ സാധിക്കുന്ന മൂന്ന് സോണാര്‍ ബോയ്കളും കടലില്‍ ഇറക്കിയിരുന്നത്.
അതേസമയം, ടൈറ്റനില്‍ ഒരു ദിവസത്തേക്കു കൂടി മാത്രമുള്ള ഓക്സിജന്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ആശങ്കയേറ്റുകയാണ്. നാലു ദിവസത്തെ യാത്രയ്ക്ക് പുറപ്പെട്ട ഓഷന്‍ഗേറ്റിന്റെ ടൈറ്റന് എന്ന പേടകത്തില്‍ നാലു ദിവസത്തേക്കുള്ള പ്രാണവായുവാണ് ഉണ്ടായിരുന്നത്. കാണാതായിട്ട് ബുധനാഴ്ച മൂന്നാം ദിവസമാണ്. യാത്ര തിരിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ ബന്ധം വിച്ഛേദിക്കപ്പെട്ട പേടകത്തില്‍ അഞ്ച് പേരാണുള്ളത്.വ്യാഴാഴ്ച രാവിലെയോടെ ഇതിനുള്ളിലെ ഓക്സിജന്‍ തീരും. അതിനു മുന്‍പ് സമുദ്രോപരിതലത്തില്‍ തിരിച്ചെത്തിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളും വിമാനങ്ങളും തെരച്ചില്‍ തുടരുകയാണ്. കടലിനടിയില്‍ തെരച്ചില്‍ നടത്താന്‍ ശേഷിയുള്ള റോബോട്ടിനെയും രംഗത്തിറക്കിയിട്ടുണ്ട്.
ടൈറ്റന്റെ ഉടമകളായ ഓഷന്‍ഗേറ്റിന്റെ സിഇഒ സ്റ്റോക്ക്ടണ്‍ റഷ് നേരിട്ടാണ് കാണാതായ അന്തര്‍വാഹിനിയിലെ പര്യവേക്ഷണ ദൗത്യം നയിച്ചിരുന്നത്. ബ്രിട്ടനില്‍ നിന്നുള്ള ഒരു സാഹസിക സഞ്ചാരിയും പാക്കിസ്ഥാനില്‍നിന്നുള്ള ബിസിനസ് കുടുംബത്തിലെ രണ്ടംഗങ്ങളും യാത്രക്കാരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: