പുളിക്കീഴ് : ബ്ലോക്ക് പഞ്ചായത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടപ്പിലാക്കിയ ഷീപാഡ് പദ്ധതിയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ജിഎച്ച്എസ്എസ് പെരിങ്ങരയില്‍ നിര്‍വഹിച്ചു. 2022 – 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,05,486 രൂപ ചെലവഴിച്ച് അഞ്ച് സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.
ജിഎച്ച്എസ്എസ് പെരിങ്ങര, യുപിഎസ് വെസ്റ്റ് ഓതറ, കെവിയുപിഎസ് വളഞ്ഞവട്ടം, സെന്റ് മേരിസ് എച്ച്എസ്എസ് നിരണം, എംഎസ്എം യുപിഎസ് നിരണം എന്നീ സ്‌കൂളുകളിലാണ് ഷീപാഡ് പദ്ധതി പ്രകാരം നാപ്കിന്‍ ഡിസ്ട്രോയര്‍, അലമാര, സാനിറ്ററി പാഡുകള്‍ എന്നിവ വിതരണം ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ആര്‍ത്തവ സംബന്ധമായ അവബോധം വളര്‍ത്തുന്നതിനും ആര്‍ത്തവദിനങ്ങള്‍ സുരക്ഷിതമാക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് ഷീ പാഡ്.
ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സോമന്‍ താമരച്ചാലില്‍, മറിയാമ്മ എബ്രഹാം, പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍ ടി. വി വിഷ്ണു നമ്പൂതിരി, മെമ്പര്‍മാരായ സനില്‍ കുമാരി, റിക്കു മോനി വര്‍ഗീസ്, ഷീന മാത്യു, പെരിങ്ങര സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗീത പ്രസാദ്, പിറ്റിഎ പ്രസിഡന്റ് സിബി ആചാര്യ പ്രധാനാധ്യാപകന്‍ അജയകുമാര്‍, വിദ്യാര്‍ഥി പ്രതിനിധി ആന്‍ മേരി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ കെ.ജെ കിഷോര്‍, എസ് ഹസിം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: