കോഴഞ്ചേരി: പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രണ്ടാം ഘട്ടത്തില്‍ ഹെപ്പടൈറ്റിസ് ബി യുടെ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ഹോമിയോ ഡിസ്പെന്‍സറിയുടെയും നേതൃത്വത്തില്‍ എല്ലാ വാര്‍ഡുകളിലും മഴക്കാല പൂര്‍വ കാമ്പുകള്‍ ജൂലൈ ഏഴോടെ പൂര്‍ത്തീകരിക്കും.കോഴഞ്ചേരി പഞ്ചായത്തും ആയൂര്‍വേദ ഹോസ്പിറ്റലും സംയുക്തമായി ഇന്ന് (21)യോഗാ ദിനം ആചരിക്കും. തെരുവ് നായ്കളുടെ വര്‍ധനവ് നിയന്ത്രിക്കുന്നതിനുള്ള എബിസി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള്) കേന്ദ്രം നിര്‍മാണത്തിനും പഞ്ചായത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഉള്ള മുഴുവന്‍ തെരുവ് നായകളെ വന്ധീകരിക്കുന്നതിനുള്ള പ്രൊജക്റ്റിനും 2023-2024 സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡിപിസി അംഗീകാരം നേടിയെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സോണി കൊച്ചുതുണ്ടിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങചന്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്യര്‍മാന്‍ ബിജോ പി മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്യര്‍പേഴ്സണ്‍ സുമിത ഉദയകുമാര്‍, ബിജിലി പി ഇശോ,ഗീതു മുരളി,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് നേഴ്സ്, ആശാ വര്‍ക്കര്‍, തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: