ന്യൂദല്‍ഹി: യുഎസില്‍ ജീവിക്കുന്ന വിദേശ ഭാരതീയനായ മിനേഷ് സി പട്ടേല്‍ പങ്കുവെച്ച മോദി ജാക്കറ്റണിഞ്ഞുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉടനെ ട്രെന്‍ഡായി.
ജാക്കറ്റില്‍ നിറയെ മോദി കൈവീശിക്കാണിക്കുന്ന ചിത്രങ്ങള്‍ മനോഹമായ കളര്‍ ടോണില്‍ പ്രിന്റ് ചെയ്തിരിക്കുകയാണ്. മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായാണ് മിനേഷ് സി പട്ടേല്‍ മോദിജാക്കറ്റ് അണിഞ്ഞ വീഡിയോ പങ്കുവെച്ചത്.
“2015ല്‍ ഗുജറാത്ത് ദിനത്തിനാണഅ ഈ മോദിജാക്കറ്റ് ഉണ്ടാക്കിയത്. അന്ന് 26 ജാക്കറ്റുകള്‍ നിര്‍മ്മിച്ചിരുന്നു. ആ 26 ജാക്കറ്റുകള്‍ നാലെണ്ണം മാത്രമാണ് ഇന്ന് ഇവിടെ ഉള്ളത്. “- ജാക്കറ്റിനെക്കുറിച്ച് അല്പം വിശദീകരിച്ചുകൊണ്ട് മിനേഷ് സി പട്ടേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: