ചെന്നൈ: ജീവന് പണയം വെച്ച് മുഖ്യമന്ത്രി സ്റ്റാലിന്റെയും ഡിഎംകെ മന്ത്രിമാരുടെയും അഴിമതിയ്ക്കെതിരെ കുരിശുയുദ്ധം തുടരുകയാണ് അണ്ണാമലൈ. ഏറ്റവും പുതുതായി ഡിഎംകെയുടെ മുന്‍ ഖനനമന്ത്രിയുടെ ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ കെ. പൊന്മുടി നടത്തിയ കോടികളുടെ അഴിമതിയ്ക്കെതിരെയാണ് സമരം നടത്തുന്നത്.
2007 മുതല്‍ 2011 വരെ ഖനന-ധാതു മന്ത്രിയായിരിക്കെ പൊതുഖജനാവിന് 28.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് അണ്ണാമലൈയുടെ വിമര്‍ശനം. മന്ത്രിയെന്ന നിലയിലുള്ള തന്റെ സ്ഥാനം ഉപയോഗിച്ച് അനധികൃത ഖനനം നടത്തിയതായും അണ്ണാമലൈ ആരോപിക്കുന്നു.
തനിക്കെതിരായ ആരോപണം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. പൊന്മുടി നല്കിയ പരാതി കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തള്ളിക്കളഞ്ഞതോടെ അണ്ണാമലൈയുടെ ആരോപണത്തിന് ഗൗരവമേറിയിരിക്കുകയാണ്. പൊന്മുടി തെറ്റു ചെയ്തുവെന്ന് ഊഹിക്കാനുള്ള അടിസ്ഥാനം ഈ പരാതിക്കുണ്ടെന്നാണ് ജസ്റ്റിസ് ചന്ദ്രശേഖരന്റെ നിരീക്ഷണം. പൊന്മുടിയുടെ മകന് ഗൗതം സിംഗമണിയും ഇവരുടെ ചില ബന്ധുക്കളും ഈ കേസില്‍ പ്രതികളാണ്. ഫീസ് നല്‍കാതെ ചെമ്മണ്ണില്‍ ഖനനം നടത്തിയതിനാണ് കേസ്. മന്ത്രിയെന്ന നിലയ്ക്കുള്ള പദവി ദുരുപയോഗം ചെയ്താണ് ഖനന ലൈസന്‍സ് സംഘടിപ്പിച്ചത്. കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കുറ്റങ്ങല്‍ പരാതിക്കാരന് നടത്തി എന്നത് ഊഹിക്കാവുന്ന അടിസ്ഥാനം കേസിനുണ്ടെന്ന് ജഡ്ജി പറഞ്ഞു.
ഇതോടെ അണ്ണാമലൈയ്ക്കെതിരായ ഡിഎംകെയുടെ രോഷം ആളിക്കത്തുകയാണ്. സ്റ്റാലിനും കുടുംബത്തിനും എതിരെ ഒരാളും ചെറുവിരല്‍ പോലും അനക്കാന്‍ ധൈര്യപ്പെടില്ലെന്നിരിക്കെയാണ് ചരിത്രം തിരുത്തി അണ്ണാമലൈയുടെ നിര്‍ഭയമായ പോരാട്ടം. സ്റ്റാലിന്റെ വലംകൈയായ സെന്തില്‍ ബാലാജിയെ റെയ്ഡിന് ശേഷം ഇഡി അറസ്റ്റ് ചെയ്തു. സ്റ്റാലിന്റെ മകനും മരുമകനും കോടികളുടെ അഴിമതിപ്പണം ഒളിപ്പിക്കാന്‍ പെടാപ്പാട് പെടുകയാണെന്ന് ഒരു പത്രപ്രവര്‍ത്തകനോട് ധനമന്ത്രിയായിരുന്ന പളനിവേല്‍ ത്യാഗരാജന് സംസാരിച്ചതിന്റെ വോയ്സ് ക്ലിപ് അണ്ണാമലൈ പുറത്തുവിട്ടതിന്റെ പേരില്‍ സ്റ്റാലിന് ധനമന്ത്രിസ്ഥാനത്ത് നിന്നും താല്‍ക്കാലികമായി പളനിവേല്‍ ത്യാഗരാജനെ മാറ്റിനിര്‍ത്തിയിരുന്നു. ഖുശ്ബുവിനെയും ഗവര്‍ണറെയും അധിക്ഷേപിച്ച ഡിഎംകെ വക്താവായ ശിവജി കൃഷ്ണമൂര്‍ത്തിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ തമിഴ്നാട്ടില്‍ നിന്നുള്ള ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ ഉപയോഗിച്ചതും ബിജെപിയില്‍ നിന്നും സ്റ്റാലിനും കൂട്ടര്‍ക്കും ലഭിച്ച വന്‍ തിരിച്ചടിയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ദ്രാവിഡപാര്‍ട്ടിയുടെ തനിനിറം തുറന്നടിച്ച് പറഞ്ഞതോടെ ധാരാളം യുവാക്കള്‍ ബിജെപിയിലേക്കൊഴുകുന്നതായി റിപ്പോര്‍ട്ടുണ്ട്.
അണ്ണാമലൈയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പ്രതീക്ഷയോടെ കൂടുതല്‍ യുവാക്കള്‍ എത്തുന്നു. കഴിഞ്ഞ ദിവസം നടന് സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ് ബിജെപിയില്‍ ചേര്ന്നേക്കുമെനന് അഭ്യൂഹം പരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: