തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കായംകുളം എം എസ് എം കോളേജില്‍ എം കോം പ്രവേശനം തരപ്പെടുത്തിയ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ സംഘടനയില്‍ നിന്ന് പുറത്താക്കി.
നിഖില്‍ തോമസ് ചെയ്തത് ഒരിക്കലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായി നിഖില്‍ തോമസ് മാറിയെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പരിശോധിച്ച് ബോധ്യപ്പെട്ടത് സര്‍വകലാശാല രേഖ മാത്രമാണ്.
നിഖില്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകളില്‍ കേരള സര്‍വകലാശാലയുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്താനുള്ള സാധ്യത എസ്.എഫ്.ഐക്ക് ഉണ്ടായിരുന്നത്. സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
പിന്നീട് വാര്‍ത്തകള്‍ അനുസരിച്ച് നിഖില്‍ തോമസ് കലിംഗ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്നാണ് മനസിലാക്കാനായത്. മാഫിയാ സംഘത്തിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നേടുന്ന അനേകം പേരില്‍ ഒരാളായി നിഖില്‍ തോമസും മാറി എന്നു വേണം കരുതാനെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
നിഖിലിനെ സംരക്ഷിക്കുന്ന നിലപാടാണ് എസ് എഫ് ഐ സ്വീകരിച്ചിരുന്നത്. എന്നാല്‍ നില്‍ക്കളളിയില്ലാതെ പുറത്താക്കേണ്ടി വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: