മസ്കറ്റ് : 2023 ലെ അന്താരാഷ്ട്ര യോഗ ദിനം നാളെ ആഘോഷിക്കാനിരിക്കെ ഒമാനിലെ ഇന്ത്യന്‍ എംബസി ‘സോള്‍ഫുള്‍ യോഗ, സെറിന്‍ ഒമാന്‍’ എന്ന പേരില്‍ നൂതന വീഡിയോ അവതരിപ്പിച്ചു.
മസ്കറ്റിലെയും പരിസരങ്ങളിലെയും പര്‍വതങ്ങള്‍, കടല്‍ത്തീരങ്ങള്‍, മണല്ക്കൂനകള് തുടങ്ങി അതിമനോഹര പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യോഗാസനങ്ങള്‍ അവതരിപ്പിക്കുന്നതാണ് വീഡിയോയിലുളളത്. ഒമാന്‍ സര്‍ക്കാരുമായുള്ള സഹകരണമാണ് ഈ വീഡിയോയുടെ പ്രത്യേകത.
വീഡിയോ നിര്‍മ്മിക്കുന്നതിനായി ഇന്ത്യന്‍ എംബസി ഒമാനിലെ ടൂറിസം മന്ത്രാലയത്തിന്റെ അനുബന്ധ സ്ഥാപനമായ ‘വിസിറ്റ് ഒമാനുമായി’ സഹകരിക്കുകയായിരുന്നു. ഒരു വിദേശ രാജ്യം സ്വന്തം രാജ്യത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ യോഗ ഉപയോഗിക്കുന്ന ആദ്യ സംഭവമാണിത്.
ലോകമെമ്പാടും ആരോഗ്യദായക വ്യായാമമെന്ന നിലയില്‍ യോഗയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയും സ്വീകാര്യതയും വീഡിയോ തെളിയിക്കുന്നു.ഒമാനില്‍ യോഗയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്യുന്നു.
ഒമാനില്‍ 700,000ത്തില്‍ പരം ഇന്ത്യാക്കാര്‍ ഉളളതിനാല്‍ സമീപ വര്‍ഷങ്ങളില്‍ യോഗയ്ക്ക് കാര്യമായ സ്വാധീനം ലഭിച്ചിട്ടുണ്ട്. ബുധനാഴ്ചത്തെ പരിപാടിയില്‍ 2,000-ത്തിലധികം പേര് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: