കോല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കേന്ദ്രസേന വിന്യസിക്കുന്നതിനെ എതിര്‍ത്ത മമത ബാനര്‍ജി സര്‍ക്കാരിന് കനത്ത തിരിച്ചടി. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നിര്‍ദ്ദേശിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ മമത നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും (എസ്ഇസി) സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കോല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരേയാണ് തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചത്. 48 മണിക്കൂറിനുള്ളില്‍ സേനയെ വിന്യസിക്കുന്നതിന് കേന്ദ്രത്തിന് അപേക്ഷ അയക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി പ്രശ്ന ബാധിത മേഖലകളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ജൂണ്‍ 13 ന് ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം പ്രശംസനീയമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സെന്‍സിറ്റീവ് ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിലും ജില്ലകളിലും ഉടന്‍ കേന്ദ്രസേനയെ അഭ്യര്‍ത്ഥിക്കാനും വിന്യസിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരിയും കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ കോടതിയില്‍ ഹര്‍ജിയിലായിരുന്നു ഉത്തരവ്. 2022ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും 2021ലെ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലും സംസ്ഥാനം വലിയ തോതിലുള്ള അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായി ഹര്‍ജികളില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: