വുസി : ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സി എ ഭവാനി ദേവിക്ക് വെങ്കലം.സെമി ഫൈനലില്‍ ഭവാനി ഉസ്ബെക്കിസ്ഥാന്റെ സൈനബ് ദയിബെക്കോവയോട് 15-14ന് പരാജയപ്പെട്ടതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്.
ഇന്ത്യ ആദ്യമായാണ് ടൂര്‍ണമെന്റില്‍ മെഡല്‍ നേടുന്നത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ ഭവാനി ദേവി നിലവിലെ ലോക ചാമ്പ്യന്‍ ജപ്പാന്റെ മിസാകി എമുറയെ പരാജയപ്പെടുത്തി .മിസാകി എമുറയെ 15-10 എന്ന സ്കോറിനാണ് ഭവാനി പരാജയപ്പെടുത്തിയത്.2022ല്‍ കെയ്റോയില്‍ നടന്ന ലോക ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സേബറില് മിസാക്കി സ്വര്‍ണം നേടിയിരുന്നു.
ഭവാനി ദേവിയെ കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ അഭിനന്ദിച്ചു.ഭവാനി ദേവി വഴികാട്ടിയും സഹ കായികതാരങ്ങള്‍ക്ക് പ്രചോദനവുമാണെന്ന് താക്കൂര്‍ ഒരു ട്വീറ്റില്‍ വിശേഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: