ആലപ്പുഴ: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തത് കൊടും ചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി.അരവിന്ദാക്ഷന്. പാര്‍ട്ടി അഭിമുഖികരിക്കുന്ന പ്രശ്നം ചെറുതല്ലെന്നും നിഖില്‍ പാര്‍ട്ടിയെ ചതിക്കുകയായിരുന്നുവെന്നും അരവിന്ദാക്ഷന് കുറ്റപ്പെടുത്തി.
നിഖിലിനെ ബോധപൂര്‍വം ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. നിഖില്‍ പാര്‍ട്ടി അംഗമാണെന്നും വിഷയം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അരവിന്ദാക്ഷന് പറഞ്ഞു. വിവാദങ്ങളില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഒന്നിനുപുറകേ ഒന്നായി എസ്എഫ്ഐയില്‍ വിവാദം പുകയുന്നതിലാണ് നേതൃത്വം അതൃപ്തി പ്രകടമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: