ശബരിമല: മാളികപ്പുറം ക്ഷേത്രസന്നിധിയില്‍ പുതുതായി നിര്‍മാണം ആരംഭിക്കുന്ന നവഗ്രഹ ക്ഷേത്രത്തിന് തറക്കല്ലിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോര്‍ഡ് അംഗം ജി. സുന്ദരേശന്, ചീഫ് എന്‍ജിനീയര്‍ ആര്. അജിത്ത് കുമാര്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്. പ്രകാശ്, ശബരിമല മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന് നമ്പൂതിരി, ദേവസ്വം സ്ഥപതി മനോജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: