തിരുവല്ല: അന്താരാഷ്ട്ര ഒളിമ്പിക്സ് വാരാചരണത്തിന്റെ ഭാഗമായി 23ന് ബഹുജന റാലി നടക്കും. പരിപാടിയോട് അനുബന്ധിച്ചുള്ള പതാക ഉയര്‍ത്തല്‍ സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍ ഐ.എ.എസ്സ് നിര്‍വഹിച്ചു.
മയക്കു മരുന്നിനെതിരെ കായിക സംഘടനകള്‍ ഒന്നിക്കണമെന്നും രാജ്യത്തിന്റെ മുതല്‍ക്കൂട്ട് കായിക താരങ്ങളാണ്. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. നാടിന്റെ സ്വപ്നങ്ങള്‍ക്ക് ഒത്തുയരാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ അഡ്വ പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ആര് ജയകുമാര്‍, കെ.ടി.ചാക്കോ, റെജിനോള്‍ഡ് വര്‍ഗീസ്. ജോയ് പൗലോസ്. വിനോദ് തിരുമൂലപുരം, ശ്രീനിവാസ് പുറയാട്ട്, സി.എന്‍ രാജേഷ്, ഷീന പ്രസന്നന്, ഷെല്ട്ടന് വി റാഫേല്‍, തോമസ്ഫിലിപ്പ്, മാത്യൂസ് കെ ജേക്കബ്, ബേബി കുട്ടി വര്‍ഗീസ് മാത്യു, വില്‍ജി, സുധീഷ്, കുര്യന് ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: