ന്യൂദല്‍ഹി : 2023-24 ലെ പ്രത്യക്ഷ നികുതി പിരിവ് ഈ മാസം 17 ലെ കണക്കനുസരിച്ച് 3,79,760 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 3,41,568 കോടി രൂപയായിരുന്നു . 11.18 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുളളത്.
3,79,760 കോടിയുടെ നേരിട്ടുള്ള നികുതി പിരിവില്‍ കോര്പ്പറേഷന് നികുതി (സിഐടി) 1,56,949 കോടി രൂപയും വ്യക്തിഗത ആദായനികുതി ,സെക്യൂരിറ്റീസ് ട്രാന്സാക്ഷന് ടാക്സ് ഉള്‍പ്പെടെ 2,22,196 കോടി രൂപയും ഉള്‍പ്പെടുന്നു.
2023-24 ലെ നേരിട്ടുള്ള നികുതികളുടെ (റീഫണ്ടുകള്‍ ക്രമീകരിക്കുന്നതിന് മുമ്പ്) മൊത്ത ശേഖരണം 4,19,338 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 3,71,982 കോടി രൂപയായിരുന്നു. 2022 ലെ കളക്ഷനേക്കാള്‍ 12.73 ശതമാനം വളര്‍ച്ച.
2023-24 ലെ ആദ്യ പാദത്തിലെ മുന്‍കൂര്‍ നികുതി പിരിവ് ജൂണ്‍ 17 വരെ 1,16,776 കോടി രൂപ. തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം ഇത് 1,02,707 കോടി രൂപയായിരുന്നു. വളര്‍ച്ച 13.70 ശതമാനം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: