തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസിന്റെ ബികോം ബിരുദം വ്യാജമല്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി. എം ആർഷോ. നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും ആർഷോ പറഞ്ഞു. കലിംഗയിൽ പഠിച്ചുവെന്നും പരീക്ഷ പാസായെന്നും രേഖകളിൽ വ്യക്തമാണെന്ന് ആർഷോ വെളിപ്പെടുത്തി.
ഇന്ന് രാവിലെ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നിഖിൽ തോമസ് കണ്ടിരുന്നു. ഇദ്ദേഹം തന്റെ ബികോം സർട്ടിഫിക്കറ്റ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ കാണിച്ചു. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്. തന്റെ ബികോം സർട്ടിഫിക്കറ്റ് യഥാർത്ഥമെന്ന് നിഖിൽ നേതൃത്വത്തോട് പറഞ്ഞു.
അതിനിടെ നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളേജ് പ്രിന‍്സിപ്പലിന്റെ മൊഴി രേഖപ്പെടുത്തും. കെഎസ്‌യു ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: