Categories: India

ഓപ്പറേഷന്‍ ഗംഗ ഇന്ത്യയുടെ അജയ്യമായ ജീവചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു; ഹിസ്റ്ററിടിവി 18ലെ ഡോക്യുമെന്ററി വിജ്ഞാനപ്രദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എത്ര ഭയാനകമായ വെല്ലുവിളിയൊണങ്കിലും നമ്മുടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ഞങ്ങളുടെ ഉറച്ച തീരുമാനമാണ് ഓപ്പറേഷന്‍ ഗംഗ സൂചിപ്പിക്കുന്നത്.

Published by

ന്യൂദല്‍ഹി: ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി, ഒഴിപ്പിക്കലുമായി  ബന്ധപ്പെട്ട വശങ്ങളില്‍ വളരെ വിജ്ഞാനപ്രദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എത്ര ഭയാനകമായ വെല്ലുവിളിയൊണങ്കിലും നമ്മുടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ഞങ്ങളുടെ ഉറച്ച തീരുമാനമാണ് ഓപ്പറേഷന്‍ ഗംഗ സൂചിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ അചഞ്ചലമായ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വശങ്ങളില്‍ ഈ ഡോക്യുമെന്ററി വളരെ വിജ്ഞാനപ്രദമായിരിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

2022 ഫെബ്രുവരി 24ന് റഷ്യയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഉക്രെയ്‌നില്‍ അകപ്പെട്ടുപോയത്. സജീവമായ ഒരു യുദ്ധമേഖലയില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ ഇന്ത്യ ആരംഭിച്ച ഒഴിപ്പിക്കല്‍ പ്രയത്‌നം 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വായു ഒഴിപ്പിക്കലുകളില്‍ ഒന്നായി മാറുകയായിരുന്നു.

90 പ്രത്യേക വിമാനങ്ങള്‍, 18 രാജ്യങ്ങളില്‍ നിന്നുള്ള 22,000ത്തിലധികം ഇന്ത്യക്കാരെയും 147 വിദേശ പൗരന്മാരെയും ഒഴിപ്പിച്ചു. കൊലോസിയം നിര്‍മ്മിച്ച് ഹിസ്റ്ററിടിവി 18ല്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച ‘ദി ഇവാക്വേഷന്‍: ഓപ്പറേഷന്‍ ഗംഗ’ യുടെ ഉള്‍ക്കഥയും ഇതുതന്നെയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by