ബംഗളുരു : ഇന്ത്യന്‍ നാവിക സേനയും പ്രതിരോധ ഗവേഷണ വികസന സംഘടനയും വെള്ളിയാഴ്ച തപസ് ആളില്ലാ വിമാനത്തിന്റെ നിയന്ത്രണ കൈമാറ്റം വിജയകരമായി നടത്തി. കര്‍ണാടകയിലെ കാര്‍വാര്‍ നാവിക താവളത്തില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെയുളള ഐ എന്‍ എസ് സുഭദ്ര എന്ന പടക്കപ്പലിനാണ് ആളില്ലാ വിമാനത്തിന്റെ നിയന്ത്രണ സംവിധാനം കൈമാറിയത്.
കാര്‍വാര്‍ നാവിക താവളത്തില്‍ നിന്ന് 285 കിലോമീറ്റര്‍ അകലെയുളള ചിത്രദുര്‍ഗയിലെ വ്യോമ പരീക്ഷണ കേന്ദ്രത്തില്‍ വെളളിയാഴ്ചയാണ് പരീക്ഷണം നടന്നത്. ആളില്ലാ വിമാനം സമുദ്ര നിരപ്പില്‍ നിന്ന് 20000 അടി മുകളില്‍ പറത്തി. മുന്നര മണിക്കൂര്‍ പറന്നതിന് ശേഷം തിരിച്ചിറങ്ങിയ തപസ് ആളില്ലാ വിമാനത്തിന്റെ നിയന്ത്രണം 40 മിനിട്ട് നിര്‍വഹിച്ചത് ഐ എന്‍ എസ് സുഭദ്രയില്‍ നിന്നാണ്.
ഈ വര്‍ഷം ബംഗളുരുവില്‍ നടന്ന എയറോ ഇന്ത്യ പ്രദര്‍ശനത്തിലാണ് തപസ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. കര, വ്യോമ, നാവിക സേനകള്‍ക്ക് പ്രയോജനപ്പെടും വിധമാണ് രൂപകല്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: