Categories: World

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനം; സുപ്രധാന തീരുമാനങ്ങള്‍ക്ക് വഴിയില്ല

യുഎസ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍ പറന്നതിനെത്തുടര്‍ന്ന് നേരത്തെ നടക്കേണ്ടിയിരുന്ന ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം മാറ്റി വച്ചിരുന്നു

Published by

ബീജിംഗ് : യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനീസ്  വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗുമായി ബെയ്ജിംഗില്‍ കൂടിക്കാഴ്ച നടത്തി.അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ചൈന സന്ദര്‍ശിക്കുന്നത്.

അങ്ങേയറ്റം സംഘര്‍ഷഭരിതമായ ബന്ധം ഊഷ്മളമാക്കുകയാണ്  ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യമെന്ന് അമേരിക്കന്‍  ഉദ്യോഗസ്ഥര്‍ പറയുന്നു.

യുഎസ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍ പറന്നതിനെത്തുടര്‍ന്ന് നേരത്തെ നടക്കേണ്ടിയിരുന്ന ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം മാറ്റി വച്ചിരുന്നു.

ചാര ബലൂണ്‍ പ്രശ്‌നത്തെ തുടര്‍ന്ന് അഞ്ച് മാസം കഴിഞ്ഞാണ് ഇപ്പോള്‍ ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം നടത്തുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രധാന തീരുമാനങ്ങളൊന്നും ചര്‍ച്ചയില്‍ ഉണ്ടാകാന്‍ വഴിയില്ലെന്നാണ് കരുതുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക