ചെന്നൈ: ലോക സക്വാഷ് ചാമ്പ്യന്‍ഷിപ്പ് ഈജിപ്ത് നിലനിര്‍ത്തി. ഫൈനലില്‍ ഈജിപ്ത് 2-1ന് മലേഷ്യയെ പരാജയപ്പെടുത്തി.
മലേഷ്യ വെള്ളി നേടിയപ്പോള്‍ മൂന്നാം സ്ഥാനം ആതിഥേയരായ ഇന്ത്യയും ജപ്പാനും പങ്കിട്ടു. സെമിയില്‍ മലേഷ്യ 3-0ത്തിന് ഇന്ത്യയെ പരാജയപ്പെടുത്തി.
വിജയികള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് സ്വര്‍ണ കപ്പ് സമ്മാനിച്ചു. കായികമന്ത്രി ഉദയനിധി സ്റ്റാലിന് മെഡലുകള്‍ വിതരണം ചെയ്തു. നാലു മാസത്തിനിടെ ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചതിലൂടെ രാജ്യാന്തര കായികരംഗത്ത് സംസ്ഥാനം പ്രത്യേക സ്ഥാനം നേടിയെന്ന് സമാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ജൂണ്‍ 13ന് ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ എട്ട് രാജ്യങ്ങളാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: