പൂഞ്ച് (ജമ്മു കശ്മീര്‍): ജമ്മു കശ്മീരില്‍ സ്കൂളില്‍ അഡ്മിഷന് നേടുന്ന പെണ്‍കുട്ടികളുടെ ശതമാനം വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ നടപ്പിലാക്കിയ പ്രത്യേക പരിപാടിയുടെ ഫലമായി പൊതുവിദ്യാലയങ്ങളില്‍ പെണ്‍കുട്ടികളുടെ പ്രവേശനം ഗണ്യമായി വര്‍ദ്ധിച്ചു. പ്രത്യേകിച്ച് പുറം ഗ്രാമങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നിന്നുള്ളവരുടെ അഡ്മിഷന് എടുക്കുന്നതിലാണ് വര്‍ധനവ് പ്രകടമായത്.
പെണ്‍കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം, സൗജന്യ പുസ്തകം, സ്കോളര്‍ഷിപ്പ് തുടങ്ങി സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതാണ് പ്രവേശനം വര്‍ധിക്കാന്‍ ഒരു കാരണം. കൂടാതെ, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍ പ്രത്യേക ശ്രദ്ധയും നല്ക്കുന്നുണ്ട്.
പൂഞ്ച് ജില്ലയുടെ അതിര്‍ത്തി പ്രദേശത്തെ ഒരു മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ‘ബേട്ടി ഹേ അന്മോള്’ പ്രോഗ്രാമിന് കീഴില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ജില്ലാ വികസന കൗണ്‍സില്‍ അംഗം അതിഖ ജാന്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ നീലം ശര്‍മ, ആക്ടിങ് സോണല്‍ എജ്യുക്കേഷന്‍ ഓഫീസര്‍ മുണ്ടി അഞ്ജു റിഷി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സ്കൂളിലെ പ്രതിഭാധനരായ 11 വിദ്യാര്‍ഥിനികള്‍ക്ക് 55,000 രൂപ വീതം സ്കോളര്‍ഷിപ്പായി ലഭിച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൂഞ്ച് സാവ്ജിയാന്‍ പ്രിന്‍സിപ്പല്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്‍വര്‍ ഖാന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി വ്യതിരിക്തവും സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതും ആയിരുന്നു. 13 സാംസ്കാരിക പരിപാടികളും വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ചു. മൂന്ന് പ്രധാന അതിഥികളും പരിപാടിയുടെ അവതാരകയും സ്ത്രീകളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: