പത്തനംതിട്ട: തിരുവല്ലയില്‍ കഞ്ചാവ് വേട്ടയില്‍ ഇന്നലെ ഇന്നുമായി രണ്ടു പേര്‍ പോലീസ് പിടിയില്‍. ഒഡീഷ സ്വദേശികളായ ഇവരില്‍ നിന്നും 4.100 കി.ഗ്രാം കഞ്ചാവ് ആണ് കണ്ടെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളി എന്ന പേരില്‍ ട്രെയിന്‍ മാര്‍ഗം എത്തിയ ഒഡീഷ ഖോരപുട്ട് സഞ്ചയ് കില(26) യെയാണ് തിരുവല്ല വൈഎംസിഎ ജങ്ഷനില്‍ പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.
ഓണ്‍ലൈന്‍ മുഖേനെ പണം അയച്ചു നല്‍കുന്നവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ മാത്രം പത്തോളം തവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി ഇയാള്‍ എക്സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. എക്സൈസ് സിഐ ബിജു വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ ബി. ബിജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ കൃഷ്ണന്‍ , ഷാദിലി, ശിഖില്‍, ഡ്രൈവര്‍ വിജയന്‍ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ചോദ്യം ചെയ്തതില്‍ തന്നോടൊപ്പം ഏഴ് പേര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുമായി എത്തിയിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു.അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.എം ഷിഹാബുദ്ദീന്‍, പി.ഒ. ബിജു, സി.ഇ.ഒ.മാരായ ഷാദിലി ബഷീര്‍, അരുണ്‍ കൃഷ്ണന്‍. ആര്‍.സുമോദ് കുമാര്‍, ഡ്രൈവര്‍ വിജയന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: