ആലപ്പുഴ: എസ്എഫ്ഐ നേതാക്കന്മാര്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി നല്കുന്നതില് ഉന്നതതല അന്വേഷണം വേണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
കേരള സര്‍വകലാശാല കേന്ദ്രീകരിച്ചു എസ്എഫ്ഐ നേതാക്കന്മാര്ക്ക് വ്യാജ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റുകളും മറ്റു സര്‍ട്ടിഫിക്കറ്റുകളും അനധികൃതമായി നല്‍കുകയാണ്. മുന്‍ കേരള യൂണിവേഴ്സിറ്റി യൂണിയന് ജോയിന്റ് സെക്രട്ടറിയും എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറിയുമായ വ്യക്തിക്ക് ഉള്‍പ്പടെ നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി ബിരുദാനന്ദര ബിരുദ കോഴ്സുകളില്‍ തിരുകി കയറ്റുന്നതിലെ യൂണിവേഴ്സിറ്റിയില്‍ സ്വാധീനമുള്ള മുതിര്‍ന്ന സിപിഎം നേതാവ് ഉള്‍പ്പടെ ഉള്ളവരുടെ പങ്കിനെ പറ്റി ഉന്നത തല അന്വേഷണം നടത്തണം.
കേരള സവര്ക്കലാശാലയില് നടക്കുന്ന ഇത്തരം ക്രമക്കേടുകള്‍ ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍ കൊണ്ടുവരും എന്നും യുവമോര്‍ച്ച ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ. എസ് ഹരിഗോവിന്ദ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: